Mavelikara Sree Krishna Swami Temple-മാവേലിക്കര ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം 4.06

Mavelikara Sree Krishna Swami Temple
Mavelikara, 690101
India

About Mavelikara Sree Krishna Swami Temple-മാവേലിക്കര ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം

Mavelikara Sree Krishna Swami Temple-മാവേലിക്കര ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം Mavelikara Sree Krishna Swami Temple-മാവേലിക്കര ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം is a well known place listed as Community Organization in Mavelikara ,

Contact Details & Working Hours

Details

ആലപ്പുഴ ജില്ലയിലെ മാവേലിക്കര നഗരത്തിൻറെ ഹൃദയ ഭാഗത്ത് കിഴക്കോട്ടു ദർശനമായി സ്ഥിതി ചെയ്യുന്ന പുണ്യ പുരാതന ക്ഷേത്രം ആണ് മാവേലിക്കര ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം. വെണ്ണക്കായി ഇരു കൈകളും നീട്ടി നില്ക്കുന്ന ശ്രീ കൃഷ്ണൻ ആണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ലോകത്തിൽ തന്നെ തൃ കൈ വെണ്ണയോടു കൂടി നില്ക്കുന്ന ബാല രൂപത്തിൽ ഉള്ള വിഗ്രഹങ്ങൾ അപൂർവങ്ങളിൽ അപൂർവം ആണ്. ശില്പ ഭംഗി നിറഞ്ഞ ഗോപുരങ്ങളും , ആന കൊട്ടിലും, വേല കുളവും, സ്വര്ണ കൊടി മരവും, കൂറ്റൻ സ്തംഭ വിളക്കും, വിശാലമായ ഊട്ടു പുരയും ഈ മഹാ ക്ഷേത്രതിന്ടെ പ്രൗഡി വിളിച്ചോതുന്നു. ഉപ ദേവന്മാരായി ഗണപതിയും, ശിവനും, നവഗ്രഹങ്ങളും കുടി കൊള്ളുന്നു.

മധ്യ തിരുവിതാo കൂറിലെ തല എടുപ്പുള്ള ആനകളിൽ പ്രഥമ സ്ഥാനീയനായ ഉണ്ണി കൃഷ്ണൻ എന്ന ആന ഈ മഹാ ക്ഷേത്രതിലെതാണ്.

നിത്യവും 3 പൂജയും, 3 ശിവേലിയും , വാക ചാർത്തും, നിത്യ നവകവും, വെണ്ണ/ ചന്ദന മുഴുക്കാപ്പും ഈ മഹാ ക്ഷേത്രത്തിൽ നടന്നു വരുന്നു.