ST: George Orthodox Church Group (THONACKADU) 4.41

Chengannur, 689511
India

About ST: George Orthodox Church Group (THONACKADU)

Contact Details & Working Hours

Details

Welcome To The Official Page Of ST:George Orthodox Church Thonackadu

http://www.facebook.com/groups/malankara.orthodox.info/

http://www.facebook.com/stgeorgeorthodoxchurchthonackadu

വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദാ

ജീവചരിത്ര സംഗ്രഹം

. കപ്പദോക്യയില്‍ ജനിച്ചു. ( ഇപ്പോഴത്തെ തുര്‍ക്കി )
. മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു.
. പിന്നീട് പാലസ്തീനിലേക്ക് വന്നു.
. ഒരു റോമന്‍ പടയാളിയായിരുന്നു
. ക്രിസ്ത്യാനികള്‍ക്ക് എതിരേയുളള റോമാ പീഡനത്തിനെതിരെ പ്രതികരിച്ചു.
. പീഡിപ്പിക്കുകയും, ജയിലിലടയ്ക്കപ്പെടുകയും ചെയ്തു എന്നാല്‍ സത്യവിശ്വാസത്തില്‍ ഉറച്ചുനിന്നു.
. പാലസ്തീനില്‍ (LYDDA) വച്ച് ശിരഛേദം ചെയ്തു.
. 1222 ഏപ്രില്‍ 21 സെന്റ് ജോര്‍ജ്ജ് ദിനം ലോകമെമ്പാടും അറിയപ്പെട്ടു.

ആരായിരുന്നു വി. ഗീവര്‍ഗ്ഗീസ് സഹദാ

കപ്പദോക്യയില്‍ ജനിക്കുകയും മൂന്നാം നുറ്റാണ്ടില്‍ ജീവിച്ചിരിക്കുകയും ചെയ്തിരുന്ന ഒരു വിശുദ്ധനായിരുന്നു വി. ഗീവര്‍ഗ്ഗീസ് സഹദാ. റോമന്‍ പട്ടാളത്തിലെ ഉന്നത ഉദ്ദ്യോഗസ്ഥനായിരുന്നു അദ്ദേഹം. നാലാം നൂറ്റാണ്ടിന്റെ ആരംഭകാലഘട്ടത്തില്‍( 245-313 ഏ.ഡി ) അന്നത്തെ ചക്രവര്‍ത്തിയായിരുന്ന ഡയോക്ളീഷന്‍ ക്രിസ്ത്യാനികള്‍ക്കെതിരെ കടുത്ത പീഡനങ്ങള്‍ അഴിച്ചുവിട്ടു. ഇതിനെതിരെ അദ്ദേഹത്തിന്റെ സൈന്യത്തിന്റെ ഉന്നത ഉദ്ദ്യോഗസ്ഥനായിരുന്ന ഗീവര്‍ഗ്ഗീസ് ശബ്ദമുയര്‍ത്തി. ഇത് ചക്രവര്‍ത്തിക്ക് ഗീവര്‍ഗ്ഗീനോട് കടുത്ത വിരോധമുണ്ടാകുവാന്‍ കാരണമായി. ഡയോക്ളീഷന്‍ ചക്രവര്‍ത്തി അദ്ദേഹത്തെ തുറങ്കിലടയ്ക്കുകയും കടുത്ത പീഡനത്തിന് വിധേയമാക്കുകയും ചെയ്തു. മാംസം നുറുങ്ങുന്ന വേദനയില്‍ പോലും അദ്ദേഹം സത്യവിശ്വാസത്തിനു വേണ്ടി നിലകൊണ്ടു. ഒടുവില്‍ പാലസ്തീനിലെ ഡയോസ്പോളീസ് എന്ന തെരുവിലൂടെ നിര്‍ദ്ധയം വലിച്ചിഴച്ചുകൊണ്ടുപോയി പാലസ്തീനിലെ ലിഡ്ഡ എന്ന സ്ഥലത്ത് വച്ച് അദ്ദേഹത്തെ ശിരഛേദം ചെയ്തു. ഈ സംഭവത്തിനു ശേഷം ഡയോക്ളീഷന്‍ ചക്രവര്‍ത്തിയുടെ ഭാര്യ ക്രിസ്തുമതത്തില്‍ ചേര്‍ന്നു. വി. ഗീവര്‍ഗ്ഗീസിന്റെ കാലശേഷം ലോകമെമ്പാടും അദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയില്‍ അനേകം അത്ഭുതങ്ങള്‍ നടക്കുവാന്‍ തുടങ്ങി. കാലാന്തരത്തില്‍ അദ്ദേഹം ജനഹ്യദയങ്ങളില്‍ അനേകര്‍ക്ക് അഭയമരുളുന്ന ഒരു വിശുദ്ധനായി മാറി.

വിജയം കൊണ്ടുവരുന്ന വിശുദ്ധന്‍ എന്നാണ് വി. ജോര്‍ജ് അറിയപ്പെടുന്നത്. കേരളത്തിലെ ക്രൈസ്തവര്‍ക്കിടയില്‍ ഏറെ പ്രിയങ്കരനാണ് ഇദ്ദേഹം. ഇൌ വിശുദ്ധന്റെ നാമത്തിലുള്ള ദേവാലയങ്ങളും ഇവിടെ ഏറെയുണ്ട്.

E-mail post---- malankara.orthodox.info@groups.facebook.com

OTHER PLACES NEAR ST: GEORGE ORTHODOX CHURCH GROUP (THONACKADU)

Show more »