Seed Club 3.55

S.V.G.V.HIGHER SECONDARY SCHOOL , NALKALICKAL P.O , ARANMULA
Aranmula, 689533
India

About Seed Club

Seed Club Seed Club is a well known place listed as School in Aranmula ,

Contact Details & Working Hours

Details

പത്തനംതിട്ട ജില്ലയുടെ സാംസ്കാരിക കേന്ദ്രവും ഐക്യരാഷ്ട്ര സംഘടനയുടെ പൈതൃക ഗ്രാമ പട്ടികയില്‍ ഉള്‍പ്പെട്ടതുമായ ആറന്മുള ഗ്രാമത്തിലെ നാല്‍ക്കാലിക്കല്‍ എന്ന പ്രദേശത്ത് ശ്രീവിജയനന്ദാശ്രമം വകയായി പരിശോഭിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്‌ S.V.G.V. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ . 1938ല്‍ ഒരു സംസ്കൃത വിദ്യാലയമായി ശ്രീ വിജയാനന്ദ ഗുരുദേവന്‍ സ്ഥാപിച്ച ഈ കലാലയം കാലത്തിന്‍റെ പടവുകളിലൂടെ ഹൈസ്കൂള്‍ ആയും ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആയും ട്രെയിനിംഗ് കോളേജായും പുരോഗമിച്ചു വന്നു .
തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ ആറന്മുള ഉപജില്ലയില്‍പ്പെട്ട ഈ ഹരിത വിദ്യാലയത്തില്‍ L.K.G മുതല്‍ പ്ലസ്‌ ടു ക്ലാസ്സ്‌ വരെ 2450 കുട്ടികള്‍ പഠിക്കുന്നു. സ്കൂള്‍ മാനേജര്‍ ആയി ശ്രീ വിജയനന്ദാശ്രമം അധിപതി ശ്രീമദ് വിജയഭാസ്കരാനന്ദ തീര്‍ത്ഥ പാദര്‍ സേവനം അനുഷ്ടിക്കുന്നു . വിജയനന്ദ മിഷന്‍ ട്രസ്റ്റ്‌ സെക്രട്ടറി ആയി ശ്രീ. P.R വിശ്വനാഥന്‍ നായര്‍ പ്രവര്‍ത്തിക്കുന്നു . ഹൈ സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് ആയി ശ്രീമതി.പി.ആര്‍.ശ്യാമളാമ്മയും ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പാള്‍ ആയി ശ്രീമതി.സി . ആര്‍.പ്രീതയും പ്രവര്‍ത്തിച്ചു വരുന്നു . ഈ കലാലയത്തില്‍ നൂറോളം അധ്യാപകരും ഇരുപതോളം അധ്യാപകേതര ജീവനക്കാരുമുണ്ട്. വിവിധ രംഗങ്ങളില്‍ പുതിയ പരീക്ഷണങ്ങളുമായി ഈ ഹരിത വിദ്യാലയം സംസ്ഥാനത്തിനു തന്നെ മാതൃകയായി മുന്നോട്ട് കുതിക്കുന്നു ...