Panamanna,പനമണ്ണ. 4.68

Panamnna
Ottapalam, 679501
India

About Panamanna,പനമണ്ണ.

Panamanna,പനമണ്ണ. Panamanna,പനമണ്ണ. is a well known place listed as Public Places in Ottapalam , Public Places & Attractions in Ottapalam ,

Contact Details & Working Hours

Details

ചരിത്രം
സാമൂഹിക സാംസ്കാരിക ചരിത്രം
അനങ്ങന്‍മലയുടെ അടിവശത്തുള്ള പ്രദേശമാണിത് ...1934-ല്‍ അനങ്ങനടി ചന്തയുടെ ഭാഗത്ത് ചേര്‍ന്ന സമ്മേളനത്തില്‍ മഹാത്മാഗാന്ധി പ്രസംഗിച്ചതായി പറയപ്പെടുന്നു. 1935-ല്‍ പി.വി. കുഞ്ഞുണ്ണി നായര്‍, കയറാട്ട് കുട്ടപ്പന്‍ നായര്‍, വി.പി. മേനോന്‍ തുടങ്ങിയവരോടൊപ്പം ഇ.എം.എസ് ഈ നാട്ടില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിരുന്നു. 1942-ല്‍ ശങ്കരനാരായണനെഴുത്തച്ഛന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു ജയിലില്‍ പോകുകയും ഉണ്ടായി. 1949-ല്‍ പാവുക്കോണം സ്കൂളില്‍ കൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ പന്തിഭോജനവും 1930-ല്‍ പനമണ്ണ അമ്പലക്കുളത്തില്‍ കുളിച്ച് ക്ഷേത്രപ്രവേശനവും നടത്തി.1982-ല്‍ പാലക്കാട് എഴുത്തച്ഛന്‍ കളത്തിലെ കണ്ടുഎഴുത്തച്ഛന്‍ നിലത്തെഴുത്ത് കളരിയായി തുടക്കം കുറിച്ച പ്രസ്ഥാനം പിന്നീട് നാലാം തരംവരെയുള്ള വിദ്യാലയമായി വികസിച്ചു.1961-ല്‍ ആണ് അനങ്ങനടി ഗ്രാമപഞ്ചായത്ത് രൂപീകരിച്ചത്. തിരഞ്ഞെടുപ്പ് നടത്തിയാണ് ഭരണസമിതി രൂപീകരിച്ചത്. ആദ്യ പ്രസിഡന്റ് സി.വി. രാമചന്ദ്രമേനോന്‍ ആയിരുന്നു.പ്രശസ്തിയനേടിയ ശ്രീശങ്കരനാരായണ സ്വാമി ക്ഷേത്രവും പനമണ്ണ അമ്പലവുമാണ് മുഖ്യ ആരാധനാലയങ്ങള്‍. പഞ്ചായത്തിലെ ജനസംഖ്യയില്‍ ഭൂരിഭാഗം വരുന്നത് മുസ്ളീങ്ങളും, ഹിന്ദുക്കളുമായതു കൊണ്ടു തന്നെ ഉത്സവങ്ങളും, നേര്‍ച്ച ആഘോഷങ്ങളും കൂടുതല്‍ നടക്കുന്നത് ഈ വിഭാഗങ്ങളുമായി ബന്ധപ്പെട്ടാണ്. ചേറമ്പറ്റക്കാവ് ഭഗവതി ക്ഷേത്രം, ഗണപതിപ്പാറ ഗണപതിക്ഷേത്രം, കാഞ്ഞിരത്തില്‍ ചാത്തന്‍ സേവാമഠം, കടുക്കാവ് അമ്പലം, മൂച്ചിക്കുണ്ട് ജുമാമസ്ജിദ്, തെക്കേക്കാട് ജുമാമസ്ജിദ്, പാവുക്കോണം ജുമാമസ്ജിദ് തുടങ്ങി 35-ല്‍പരം ആരാധനാലയങ്ങളാണ് പഞ്ചായത്തിലുള്ളത്.ചേറമ്പറ്റക്കാവ് പൂരം, മലോല്‍ മക്കാവ് പൂരം, പത്തംകുളത്തില്‍ ഭഗവതിയുടെ പൂരം, പത്തായത്തില്‍ നേര്‍ച്ച, അനങ്ങനടി നേര്‍ച്ച, മണിപള്ളി നേര്‍ച്ച, ചാണ്ടന്‍കുഴി നേര്‍ച്ച എന്നിവയാണ് പ്രധാന ദേവാലയോത്സവങ്ങള്‍.മുന്‍ ബീഹാര്‍ ഗവര്‍ണ്ണറായിരുന്ന വി.പി.മേനോന്‍, സ്വതന്ത്ര്യസമരസേനാനി കയറാട്ടു കുട്ടപ്പന്‍, നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വാപ്പല ശങ്കരനാരായണമേനോന്‍ തുടങ്ങിയവരാണ് പഞ്ചായത്തിലെ മണ്‍മറഞ്ഞ പ്രശസ്തരായ വ്യക്തികള്‍.സിനിമാ മേഖലയില്‍ പഞ്ചായത്തില്‍ നിന്നുള്ള പ്രമുഖ വ്യക്തികളില്‍ ഒരാളാണ് ആര്‍.നമ്പിയത്ത്. തായമ്പക വിദ്വാന്‍ കലാമണ്ഡലം പനമണ്ണശ്ശി, സാഹിത്യകാരനായ ശശി വാര്യര്‍, കുറുങ്കുഴല്‍-മദ്ദളം വിദ്വാന്മാരായ പനമണ്ണ മനോഹരന്‍, പനമണ്ണ മണി എന്നിവര്‍ ശ്രദ്ധേയരായ കലാകാരന്‍മാരാണ്.പഞ്ചായത്തിന്റെ കലാകായിക സാംസ്കാരിക രംഗത്ത് നിരവധി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അമ്പലവട്ടം യുവജന കലാവേദി, പനമണ്ണ നവോദയം കലാസമിതി, വടക്കുമുറി വായനശാല, ലിറ്റില്‍ ഫ്ളവര്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബ് എന്നിവയെ കൂടാതെ മറ്റു നിരവധി കലാസമിതികളും രംഗത്തുണ്ട്.ആരോഗ്യചികിത്സാരംഗത്ത് അലോപ്പതി,ആയൂര്‍വ്വേദം,ഹോമിയോപ്പതി എന്നിവയില്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ സൌകര്യം ലഭ്യമാവുന്നുണ്ട്. പത്തംകുളത്തും അനങ്ങനടിയിലുമാണ് ഈ ആശുപത്രികള്‍ സ്ഥിതിചെയ്യുന്നത്. അനങ്ങനടിയിലുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് അമ്പലവട്ടം, പാവുക്കോണം, തരുവക്കോണം, കാഞ്ഞിരം എന്നിവിടങ്ങളില്‍ ഉപകേന്ദ്രങ്ങളുമുണ്ട്.