Palathara Sree Durga Bhagavathy Temple Unofficial 3.46

Palathara Sree Durga Bhagavathy Temple
Kollam (Quilon), 691020
India

About Palathara Sree Durga Bhagavathy Temple Unofficial

Palathara Sree Durga Bhagavathy Temple Unofficial Palathara Sree Durga Bhagavathy Temple Unofficial is a well known place listed as Hindu Temple in Kollam (Quilon) , Religious Center in Kollam (Quilon) , Religious Organization in Kollam (Quilon) ,

Contact Details & Working Hours

Details

ക്ഷേത്രത്തിന് അഞ്ഞൂറുവർഷത്തെ പാരമ്പര്യമുണ്ടെന്നു കരുതപ്പെടുന്നു.ദുർഗ്ഗദേവി തൻറെ സഹോദരൻ മുരാരിയുമായി പാലത്തറ യിലെത്തിയെന്നും ഇവിടെ വസിച്ചെന്നുമാണ് ഐതീഹ്യം.
ക്ഷേത്രം നിലകൊള്ളുന്ന പ്രദേശത്തു വർഷങ്ങൾക്കുമുമ്പ് ധാരാളം പാലവൃക്ഷങ്ങളുണ്ടായിരുന്നു.അക്കാലത്ത് ഇവിടം സന്ദർശിച്ച ബുദ്ധ സന്യാസിമാർ പാലമരത്തിൻറെ ചുവട്ടിൽ വിഗ്രഹങ്ങൾ സ്ഥാപിച്ചതായി പറയപ്പെടുന്നു.
അതുകൊണ്ടാണ് ഈ പ്രദേശത്തിന് പാലത്തറ എന്ന പേര് ലഭിച്ചതെന്നു വിശ്വസിക്കപ്പെടുന്നു.
തുടർന്ന് ഈ ക്ഷേത്രം പലതവണ പുതുക്കിപ്പണിതു.ഏറ്റവും ഒടുവിൽ 2013 മാർച്ച് 28 (1188 മീനം 14)നു ചിത്തിര നക്ഷത്രത്തിൽ ക്ഷേത്രം തന്ത്രി പുതുമന ഇല്ലത്തിൽ ബ്രഹ്മശ്രീ ഡി.ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്രം പുതുക്കിപ്പണിഞ്ഞു.
.......................................................................
ക്ഷേത്രത്തിലെ ഉത്സവം മീനം മാസത്തിലെ ചിത്തിര നാളിൽ നടത്തുന്നു. വർഷങ്ങൾക്കുമുമ്പ് മേടം മാസത്തിലെ ഉത്രം നക്ഷത്രത്തിൽ ആയിരുന്നു ഉത്സവം.ക്ഷേത്രം പുതുക്കിപ്പണിഞ്ഞതിനുശേഷം പുനഃപ്രതിഷ്ട നടത്തിയത് മീനമാസത്തിലെ ചിത്തിരയിൽ ആയതിനാൽ ഉത്സവം പുനഃക്രമീകരിക്കുകയായിരുന്നു. പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവ ആഘോഷങ്ങൾ.ഒന്നാം ദിവസം ഉത്സവത്തിനു കൊടിയേറും.ഈ പത്തുദിവസത്തിനിടയ്ക്കു കളമെഴുത്തും പാട്ടും, വിളക്കാചാരം , വള്ളസദ്യ, പള്ളിവേട്ട എന്നിവ ഉണ്ടായിരിക്കും. പത്താം നാൾ തിരു ആറാട്ട് എഴുന്നള്ളിപ്പും ഗംഭീര കെട്ടുകാഴ്ചയും ഉണ്ടായിരിക്കും.തുടർന്ന് ഉത്സവത്തിനു കൊടിയിറങ്ങുന്നു.

https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B1_%E0%B4%A6%E0%B5%81%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%E0%B4%BE_%E0%B4%A6%E0%B5%87%E0%B4%B5%E0%B4%BF_%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82