Palakkayam Thattu 5.77

4.6 star(s) from 487 votes
palakkayam, Naduvil, Taliparamba, Kerala, India
Kannur, 670 582
India

About Palakkayam Thattu

Contact Details & Working Hours

Details

വിനോദസഞ്ചാരികളെ മാടിവിളിക്കുകയാണ് തളിപ്പറമ്പ് - കുടിയാന്മല റൂട്ടില്‍പുലിക്കുരുമ്പയുടെമുകള്‍ത്തട്ടായ പാലക്കയം തട്ട്. പൈതല്‍മല കഴിഞ്ഞാല്‍കണ്ണൂരിലെ ഏറ്റവും ഉയരംകൂടിയ ഇൌ മലയുടെ വിശേഷങ്ങള്‍

പൈതല്‍മലയുടെ താഴ്വാരത്ത് സഞ്ചാരികള്‍ക്കു ദൃശ്യവിരു ന്നൊരുക്കി കാത്തിരിക്കുകയാണ് പശ്ചിമഘട്ട മലനിരയില്‍പ്പെട്ട പാലക്കയം തട്ട്. കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് - കുടിയാന്മല റൂട്ടില്‍ മണ്ടളം -പുലിക്കുരുമ്പ എന്നീസ്ഥലങ്ങളില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പാലക്കയം തട്ടില്‍ എത്തിച്ചേരാം. പാലക്കയം തട്ട് മലയുടെ മുകള്‍ഭാഗം വരെ വാഹനത്തില്‍ ചെന്നെത്താം.

ടൂറിസ്റ്റ് കേന്ദ്രമായ പൈതല്‍ മലയിലേക്കുള്ള വഴിയിലാണു പാല ക്കയംതട്ട്. പൈതല്‍മല കഴിഞ്ഞാല്‍ കണ്ണൂര്‍ ജില്ലയിലെഏറ്റവും ഉയരമുള്ള സ്ഥലമാണ് ഈ പ്രദേശം. വിസ്തൃതമായ പുല്‍മേടും നിരന്ന കരിങ്കല്‍പ്പാറയുംചുറ്റും എല്ലാ പ്രദേശങ്ങളിലേക്കുമുള്ള ദൂരക്കാഴ്ചയും അതിസുന്ദരം. നേര്‍ത്ത മഴനൂലുപോലെവളപട്ടണം പുഴയും തൊട്ടടുത്തായി തലയുയര്‍ത്തി നില്‍ക്കുന്ന പൈതല്‍മലയും കുടക് വനപ്രദേശവും ചുറ്റുമുള്ള എല്ലാ ചെറു പട്ടണങ്ങളുംസഞ്ചാരികള്‍ക്ക് അവിസ്മരണീയ ദൃശ്യം സമ്മാനിക്കുന്നു.

കാഴ്ചയുടെ nപുത്തന്‍ അനുഭവം
ഏതു കൊടിയ വേനലിലും വറ്റാത്ത നീരുറവകള്‍ അനുഗ്രഹമാണ്. എല്ലാ സമയത്തും പടിഞ്ഞാറന്‍കാറ്റ് വീശിക്കൊണ്ടിരിക്കുന്ന ഇവിടെ എപ്പോഴുംകുളിര്‍മയാണ്. പാലക്കയം തട്ടില്‍ നിന്നുള്ളരാത്രി കാഴ്ച മൈസൂരിലെ ചാമുണ്ഡിഹില്ലിനെഅനുസ്മരിപ്പിക്കും വിധം അതിമനോഹരമാണ്.ചുറ്റുമുള്ള പട്ടണങ്ങളിലെയും വീടുകളിലെയുംവൈദ്യുത വെളിച്ചവും റോഡിലൂടെ പോകുന്നവാഹനങ്ങളുടെ വെളിച്ചവും മാനത്തെ നക്ഷത്രങ്ങള്‍ക്കിടയിലൂടെ ഉല്‍ക്ക പോകുന്നതു പോലെതോന്നിപ്പിക്കും.

ചെമ്പേരി പുഴയുടെ പോഷകനദിയായ കൊല്ലിത്തോടിന്റെ ഉദ്ഭവ സ്ഥാനം പാലക്കയം തട്ടില്‍നിന്നാണ്. ഈ തോടിന്റെ ഉദ്ഭവ സ്ഥാനത്തുനിന്നു രണ്ടു കിലോമീറ്റര്‍ താഴെയാണു പ്രസിദ്ധമായ
ജാനുപ്പാറ വെള്ളച്ചാട്ടം. കണ്ണൂര്‍ ജില്ലയിലെ ഏക ദേശസാല്‍കൃത റൂട്ടായ ഒടുവള്ളി-കുടിയാന്‍മല റൂട്ടില്‍ മഴക്കാലത്ത് മണ്ടളം ഭാഗത്തു നിന്നുകാണുന്ന ആകര്‍ഷകമായ കാഴ്ചയാണു ജാനു
പ്പാറ വെള്ളച്ചാട്ടം.

അദ്ഭുതമൊളിപ്പിച്ചുപ്രകൃതിദത്ത ഗുഹ
പാലക്കയം തട്ടിന്റെ താഴ്വാരത്തു ജാനുപ്പാറ വെള്ളച്ചാട്ടത്തില്‍ നിന്നു 1.5 കിലോമീറ്റര്‍ ദൂരത്തിലായിപുല്ലം വനം എന്ന സ്ഥലത്തു പ്രകൃതി ദത്തമായഗുഹയും സ്ഥിതിചെയ്യുന്നുണ്ട്. ഏതു സമയത്തും കൂരിരുട്ടായ ഈ ഗുഹയ്ക്കുള്ളിലേക്കു നല്ലവെളിച്ചമുള്ള ടോര്‍ച്ച് ഉണ്ടെങ്കില്‍ 50 മീറ്ററോളംദൂരം ആര്‍ക്കും കടന്നുചെല്ലാം.

ഇതിനുള്ളിലേക്കുകടന്നുവരുന്നവരെ വരവേല്‍ക്കാന്‍ ഒട്ടേറെ ചെറുവാവലുകള്‍ ഗുഹയുടെ മുകളില്‍ തൂങ്ങിക്കിടക്കുന്നുണ്ടാവും. 200 മീറ്റര്‍ നീളമുള്ള ഇൌ ഗുഹയിലൂടെ പണ്ടുകാലത്തു മനുഷ്യര്‍ കടന്നുപോയിട്ടുള്ളതായി പറയപ്പെടുന്നു. മഴക്കാലത്ത് ഇപ്പോഴുംഇൌ ഗുഹയിലൂടെ വെള്ളം ഒഴുകുന്നുണ്ട്.

അടുത്തറിയാം വിശ്വാസങ്ങളെയും
പാലക്കയം തട്ടിന്റെ താഴ്വാരത്ത് ’കരിംപാലര്‍എന്ന വിഭാഗത്തില്‍പ്പെട്ട ആദിവാസി സമൂഹം വസിക്കുന്നു. അതിപുരാതന കാലത്ത് ഇവരുടെ’ഉഗ്രമൂര്‍ത്തിയായ പുലിച്ചാമുണ്ഡി എന്ന ദേവതയ്ക്കുബലി നടത്തിയിരുന്നതായും മനുഷ്യന്റെ പാദസ്പര്‍ശമോ, നിഴലോ പതിയാത്ത അതിനിഗൂഢമായതും പരിപാവനവുമായ ഇൌ പാറയിടുക്ക് ഇപ്പോഴും ഇൌ വിഭാഗക്കാര്‍ സംരക്ഷിച്ചു നിലനിര്‍ത്തുന്നതായും സങ്കല്‍പ്പമുണ്ട്.

വിട്ടുതരില്ല, ഇൌ സ്വര്‍ഗഭൂമി
കഴിഞ്ഞവര്‍ഷം മന്ത്രി കെ.സി.ജോസഫ് പ്രദേശത്തെ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു.ഇപ്പോള്‍ പാലക്കയം തട്ടിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം പതിന്‍മടങ്ങു വര്‍ധിച്ചു. പ്രവേശനത്തിന് അനുമതി വേണമെന്നും രാത്രി തങ്ങാന്‍ പറ്റില്ലെന്നും ഇപ്പോള്‍ നിബന്ധനയുണ്ട്.റോഡുമാര്‍ഗം തന്നെ എത്തിച്ചേരാമെങ്കിലും ജീപ്പ് മാത്രമേ പോകൂ. റോഡിന്റെ നാലു കിലോമീറ്ററോളം ടാര്‍ ചെയ്യാന്‍ ബാക്കിയാണ്.

ജൈവവൈവിധ്യങ്ങളുടെ കലവറയായ ഇവിടെ കാട്ടുമൃഗങ്ങളെയും കാണാം. മനുഷ്യന്റെ കാര്യമായ ഇടപെടലുകള്‍ ഇല്ലാതെസംരക്ഷിക്കപ്പെട്ട ഇൌ ഭൂപ്രദേശത്തെകരിങ്കല്‍പ്പാറകളില്‍ഇപ്പോള്‍ ക്വാറി മാഫിയകള്‍ കണ്ണുവച്ചിരിക്കുകയാണ്.ഇൌ പശ്ചിമഘട്ട മലനിരകളെയും കുന്നുകളെയും ഗുഹകളെയും തോടുകളെയും വരും തലമുറകള്‍ക്കായി ബാക്കിനിര്‍ത്തണമെന്ന നിശ്ചയദാര്‍ഢ്യത്തോടുകൂടി ജനങ്ങളും പരിസ്ഥിതി സംരക്ഷകരും യുവജന സംഘടനകളും സദാ സന്നദ്ധരായി നിലകൊള്ളുന്നുണ്ട്.

.തളിപ്പറമ്പ്കുടിയാന്മല റൂട്ടില്‍ പുലിക്കുരുമ്പയ്ക്കടുത്താണു പാലക്കയം തട്ട്.
. പാലക്കയം തട്ടിന്റെ ഉയരം: സമുദ്രനിരപ്പില്‍ നിന്നു 4000 അടി. (പൈതല്‍മലയുടെ ഉയരം 4500 അടി).
. പ്രകൃതിദത്തമായ ഗുഹയുടെ പേര് അയ്യന്‍മട തുരങ്കം എന്നാണ്. അയ്യന്‍, അയ്യര്‍ എന്നിവ ശ്രീബുദ്ധന്റെപര്യായങ്ങളാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരുബുദ്ധസന്യാസി ഇൌ ഗുഹയില്‍ തപസ്സനുഷ്ഠിച്ചതായി പറയപ്പെടുന്നു. അങ്ങനെയാണത്രെ ഇതിന്അയ്യന്‍മട എന്ന പേരുണ്ടായത്.
. ജാനുപ്പാറ വെള്ളച്ചാട്ടം, പ്രകൃതിനിര്‍മിതമായ പുല്ലംവനം, അയ്യന്‍മട തുരങ്കം, പാലക്കയം തട്ട് എന്നീകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഇക്കോടൂറിസം,ഫാം ടൂറിസം, ട്രക്കിങ് എന്നിവയ്ക്ക് അനന്തസാധ്യതകളാണുള്ളത്. ഏറുമാടം, റോപ് വേ തുടങ്ങിയവയ്ക്ക്
ഏറ്റവും യോജ്യസ്ഥലം.
. പൈതല്‍ മലയെയും പാലക്കയം തട്ടിനെയും ബന്ധിപ്പിച്ചുകൊണ്ടു റോപ്വേ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ വിസ്മയകരമായ അനുഭവമായിരിക്കും.പാലക്കയംതട്ടില്‍ നിന്നും പൈതല്‍മലയിലേക്കുംതിരിച്ചും ഹെലികോപ്റ്റര്‍ സര്‍വീസ് കൂടി നടപ്പാക്കിയാല്‍വിനോദസഞ്ചാരികള്‍ക്കു മറക്കാനാവാത്തകേന്ദ്രമായിത്തീരും ഇവിടം.
. പുലിക്കുരുമ്പയിലെ ജിഎആര്‍ഡിഎസ് (ഗാന്ധിഗ്രാം അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റീജനല്‍ ഡവലപ്മെന്റ്സൊസൈറ്റി) പ്രവര്‍ത്തകര്‍ ഇവയുടെ സംരക്ഷണത്തിനും വികസനകാര്യങ്ങള്‍ക്കുമായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരികയാണ്. വിനോദസഞ്ചാരികള്‍ക്ക് വിളിക്കാം. ഫോണ്‍: 9747370044, 9400775500,9497564221.

പുലിക്കുരുമ്പ: ലഘുചരിത്രം
ആറു പതിറ്റാണ്ട് മുന്‍പുവരെ ഇതു വനപ്രദേശംആയിരുന്നു. ആദ്യകാലത്ത് കരിംപാലര്‍ എന്ന ആദിവാസി വിഭാഗം മാത്രമായിരുന്നു ഇവിടെ അധിവസിച്ചിരുന്നത്. അരങ്ങ്, കോട്ടയംതട്ട്, പുല്ലംവനം എന്നീസ്ഥലങ്ങളിലായിരുന്നു ഇവര്‍ കൂട്ടമായി ജീവിച്ചിരുന്നത്. ഇപ്പോള്‍ കുടിയേറ്റ കര്‍ഷകര്‍ പൊന്നുവിളയിക്കുന്ന മണ്ണാണു പുലിക്കുരുമ്പ.

പേരിനു പിന്നില്‍
കോട്ടയംതട്ടിലെ പുലിച്ചാമുണ്ഡി തെയ്യവുമായി ബന്ധപ്പെട്ടാണ് പുലിക്കുരുമ്പ എന്ന പേര് രൂപം കൊണ്ടത്.പുലി കൂര്‍മ്പ (കുരുംബ, കുറുമ്പ) ഭഗവതിയുടെനാട്. ഈ പദത്തില്‍നിന്നാണു പുലിക്കുരുമ്പ എന്നസ്ഥലനാമം ഉണ്ടായത്. മനുഷ്യരുടെ സാന്നിധ്യ മോനിഴലു പോലുമോ ഈ തെയ്യത്തിന്റെ കോലത്തിനുമുന്നില്‍ പതിയരുത്. വളരെ ദൂരെ നിന്നു വാദ്യമേളക്കാര്‍ കൊട്ടുകയും സ്ഥാനത്ത് തെയ്യം ഉറഞ്ഞാടുകയുമാണു ചെയ്യുന്നത്. ഇപ്പോഴും മനുഷ്യര്‍ കാലുകുത്താത്ത സ്ഥലം കോട്ടയംതട്ടിലെ ആദിവാസി കോളനികള്‍ക്കു സമീപത്തുണ്ട്.

OTHER PLACES NEAR PALAKKAYAM THATTU

Show more »