Kakkad Mahall Muslim Jama'th 2.87

Kakkad, Kannur, Kerala, India
Kakkad, 670005
India

About Kakkad Mahall Muslim Jama'th

Kakkad Mahall Muslim Jama'th Kakkad Mahall Muslim Jama'th is a well known place listed as Organization in Kakkad ,

Contact Details & Working Hours

Details

കണ്ണൂര്‍ ജില്ലയിലെ തന്നൈ വിസ്തൃതിയിലും വ്യാപ്തിയിലും വലുപ്പമേറിയ മഹല്ലുകളില്‍ പ്രധാനപ്പെട്ട മഹല്ലു ജമാഅത്തുകളില്‍ ഒാന്നാണ് നമ്മുടെ കക്കാട് മഹല്ല് മുസ്ലിം ജമാഅത്ത്. പുഴാതി, എളയാവൂര്‍ പഞ്ചായത്തുകളിലെ പ്രധാന ഭാഗങ്ങളും പുല്ലൂപ്പി - അത്താഴക്കുന്ന് റോഡിലെ കൊറ്റാളിയുമായി ബന്ധിപ്പിക്കു റോഡിന്റെ തെക്ക് ഭാഗവും കണ്ണൂര്‍ മുന്‍സിപ്പാലിറ്റിയിലെ തായത്ത് എന്ന വീടും മഹല്ലിന്റെ അതിര്‍ത്തിയില്‍ നിന്ന് പുറത്ത് പോയി താമസിക്കുകയും മഹല്ല് ജമാഅത്തുമായി വിധേയപ്പെടുകയും ചെയ്ത് വരുന്ന വണ്ണത്താങ്കണ്ടി, കുണ്ടുവളപ്പ്, മഠത്തില്‍ എന്നീ കുടുംബത്തില്‍ പെട്ട വീടുകളും ഉള്‍ക്കൊള്ളുതാണ് കക്കാട് മഹല്ലിന്റെ പരിധി.

കക്കാട് ജുമാ മസ്ജിദ്, മഖാം പരിപാലനം, മഹല്ല് പരിധിയിലെ നിക്കാഹ്, ഖബറടക്കം ഇവയൊക്കെയാണ് മഹല്ല് പരിപാലനത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങളെങ്കിലും മഹല്ലിലെ കുടുംബങ്ങള്‍ക്കിടയിലും ദമ്പതിമാര്‍ക്കിടയിലും മറ്റും ഉണ്ടാകുന്ന അസ്വാരസ്യങ്ങള്‍ പറഞ്ഞ് തീര്‍ത്ത് രമ്യതയിലെത്തിക്കാനും പ്രശ്‌നങ്ങള്‍ കോടതിമുറ്റത്തെത്തിക്കാതെ പരിഹാരം നിര്‍ദ്ധേശിക്കാനും ബന്ധങ്ങള്‍ വിളക്കി ചേര്‍ക്കാനും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മസ്‌ലഹത്ത് സമിതി പ്രവര്‍ത്തിച്ച് വരുന്നു. മഹല്ലിലെ പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹ ത്തിന്നായി സാമ്പത്തീക സഹായം നല്‍കി വരുന്നു. കക്കാട് മഖാമില്‍ നേര്‍ച്ചകളായും സ്വദഖകളായും നിക്ഷപിക്കു സംഖ്യകള്‍ മഖാമിന്റെ ദൈനം ദിന ചിലവുകള്‍ കഴിച്ച് ബാക്കി വരു മുഴുവന്‍ സംഖ്യയും നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക് വിവാഹ സഹായമായി നല്‍കുകയാണ്. സാമ്പ്രദായിക രീതികളില്‍ മാത്രം ഒതുങ്ങാതെ മഹല്ല് നിവാസികള്‍ക്ക് ആവശ്യമായ മേഖലകളില്‍ സന്ദര്‍ഭോചിതമായി സേവനങ്ങള്‍ നല്‍കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് പോളിസി ആന്റ് പ്ലാനിങ്ങ് സെല്‍ പ്രവര്‍ത്തിച്ച് വരുന്നു.