Gramika 2.85

Gramika Road
Kuzhikkattussery,Thrissur, 680697

Contact Details & Working Hours

Details

1988 മുതല്‍ കുഴിക്കാട്ടുശ്ശേരി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരുന്ന ഒരു ഗ്രാമീണ സാംസ്കാരിക സംഘടനയാണ് ഗ്രാമിക. സംവാദങ്ങള്‍, പ്രഭാഷണങ്ങള്‍, കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍, പരിശീലനക്യാമ്പുകള്‍, പുസ്തക പ്രസിദ്ധീകരണം, കലാവിദ്യാലയം എന്നിങ്ങനെ ഗ്രാമികയുടെ പ്രവര്‍ത്തനമേഖല ഏറെവിപുലമാണ്. 1988 ജൂണ്‍ 19 ന് അഷ്ടമിച്ചിറ ഗാന്ധിസ്മാരക ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഡോ. സുകുമാര്‍ അഴീക്കോട് നിര്‍വ്വഹിച്ച 'ഉപനിഷത്തുക്കളുടെ പ്രസക്തി ഇന്ന്'എന്ന പ്രഭാഷണത്തോടെയാണ് ഗ്രാമിക പൊതുപ്രവര്‍ത്തനരംഗത്ത് പ്രവേശിക്കുന്നത്. ആദ്യഘട്ടത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തിയിരുന്ന പരിപാടികള്‍ 2007 മുതല്‍ ഗ്രാമികയുടെ സ്വന്തം ആസ്ഥാനമായ കുഴിക്കാട്ടുശ്ശേരി ഗ്രാമികഭവനത്തില്‍വെച്ചാണ് നടത്തപ്പെടുന്നത്. 26 സെ൯റ് സ്ഥലത്ത് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, ഹാള്‍, ഓഫീസ് മുറികള്‍ എന്നിവയടങ്ങിയ ഗ്രാമികഭവന സമുച്ചയത്തില്‍ സ്ഥിരമായൊരു കലാവിദ്യാലയം ഗ്രാമിക അക്കാദമി എന്ന പേരില്‍ നടത്തിവരുന്നു. 25 വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ തന്നെ ഏറ്റവും മികച്ച സാംസ്കാരിക കേന്ദ്രമായി മാറാന്‍ ഗ്രാമികയ്ക്ക് കഴിഞ്ഞു. 2009 ല്‍ കേരള സംഗീത നാടക അക്കാദമി ഏര്‍പ്പെടുത്തിയ മികച്ച സാംസ്കാരിക സംഘടനയ്ക്കുള്ള കേളീപുരസ്കാരം ആ വര്‍ഷംതന്നെ ഗ്രാമികയ്ക്ക് ലഭിച്ചു കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഗ്രാമിക കലാവേദി, ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും പ്രഭാഷണങ്ങള്‍ക്കും വേദിയായ ഗ്രാമിക വിചാരവേദി, കലാപഠനകേന്ദ്രമായ ഗ്രാമിക അക്കാദമി എന്നിങ്ങനെ ഗ്രാമികയുടെ പ്രവര്‍ത്തന മേഖല വിഭജിക്കപ്പെട്ടിരിക്കുന്നു.
'ഡോ.വടക്കേടത്ത് പത്മനാഭന്‍ (പ്രസിഡണ്ട്-9447086309) പി. കെ. കിട്ടന്‍ (സെക്രട്ടറി-9447086932) എന്നിവരാണ്‌ ഗ്രാമികയുടെ ഇപ്പോഴത്തെ സാരഥികള്‍ '