തുപ്പംപടി എന്റെ ഗ്രാമം Thuppampady Ente Gramam 4.23

Thuppumpady
Mulanthuruthy, 682314
India

About തുപ്പംപടി എന്റെ ഗ്രാമം Thuppampady Ente Gramam

തുപ്പംപടി എന്റെ ഗ്രാമം  Thuppampady Ente Gramam തുപ്പംപടി എന്റെ ഗ്രാമം Thuppampady Ente Gramam is a well known place listed as Public Places in Mulanthuruthy , Landmark in Mulanthuruthy , Residence in Mulanthuruthy ,

Contact Details & Working Hours

Details

എറണാകുളം ജില്ലയില് കണയന്നൂര് താലൂക്കില് മുളന്തുരുതി ബ്ളോക്കില് ചോറ്റാനിക്കര പഞ്ചായത്തിന്റെ ഏതാണ്ട് തെക്ക് കിഴക്കേ ഭാഗവും മുളന്തുരുതി പഞ്ചായത്തിന്റെ ഏതാണ്ട് വടക്ക് കിഴക്കേ ഭാഗവും സംഗമിക്കുന്ന സ്ഥലമാണ് തുപ്പംപടി. ഈ മനോഹര ഗ്രാമത്തെ പകുത്തു കൊണ്ട് മുളന്തുരുതി - വെട്ടിക്കല് റോഡു കടന്നു പോകുന്നു.തുപ്പംപടിയുടെ വടക്ക് ഭാഗം ചോറ്റാനിക്കര പഞ്ചായത്തിലും തെക്ക് ഭാഗം മുളന്തുരുതി പഞ്ചായത്തിലും ആയിട്ടാണ് സ്ഥിതി ചെയ്യുന്നത്. പിറവമാണ് നിയമസഭാ മണ്ഡലം.

ഇവിടത്തെ ജനങ്ങളില് ഭൂരിഭാഗവും സാധാരണക്കാരായ കൃഷിക്കാരും അനുബന്ധ തൊഴിലില് ഏര്പ്പെട്ടിരിക്കുന്നവരുമാണ്.ഹിന്ദുക്കളും ക്രിസ്താനികളും പരസ്പര സഹകരണത്തോടെ വര്തിക്കുന്ന ഇവിടെ മുസ്ലീം മത വിഭാഗത്തില് പെട്ടവര് ആരും തന്നെ ഇല്ല.

3 കിലോമീറ്റര് ദൂരെ ഉള്ള മുളന്തുരുതി ആണ് അടുത്ത റെയില്വേ സ്ട്ടേഷന്. എറണാകുളം സൌത്ത് റെയില്വേ സ്റെഷനിലേക്ക് 20 കിലോമീറ്ററും,നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാന താവളത്തിലേക്ക് 40 കിലോമീറ്ററും, കളമശ്ശേരി സര്കാര് മെഡിക്കല് കോളെജിലേക്ക് 24 കിലോമീറ്ററും,കോലന്ചേരി മെഡിക്കല് കോളെജിലേക്ക് 12, കിലോമീറ്ററും, കോട്ടയം മെഡിക്കല് കോളെജിലേക്ക് 45 കിലോമീറ്ററും ദൂരമുണ്ട്.

യാക്കോബായ സഭയുടെ വെട്ടിക്കല് വൈദീക സെമിനാരിയിലേക്ക് ഇവിടെ നിന്നും വെറും ഒന്നര കിലോമീറ്റര് ദൂരമേ ഉള്ളൂ. പ്രശസ്തമായ ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലേക്ക് 5 കിലോമീറ്റര് ദൂരമുണ്ട്. മുളന്തുരുതി മാറ് തോമാന് കതീട്രല് 3 കിലൊമീറ്റരു ദൂരത്തിലും മുസ്ലീങ്ങളുടെ പുണ്യ ദേവാലയമായ കാഞ്ഞിരമറ്റം ഷെയ്ഖ്‌ ഫരീദുദീന് മസ്ജിദു 10 കിലോമീറ്റര് ദൂരത്തിലും സ്ഥിതി ചെയ്യുന്നു.

പ്രമുഖ ഫാക്ടറികളായ OEN ഇന്ത്യ,OENകണക്ട്ടെര്സ്, എന്നിവിടങ്ങളിലേക്ക് 2 കിലോമീറ്റര് ദൂരമുണ്ട്. ആരക്കുന്നം Toc-Hഎന്ജിനീയറിംഗ് കോളേജു 5 കിലോമീറ്റര് ദൂരത്തിലും,ഹിന്ദു ദിനപത്രത്തിന്റെ പ്രസ്സ് ഒന്നര കിലോമീറ്റര് ദൂരത്തിലും സ്ഥിതി ചെയ്യുന്നു.